കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എമിറേറ്റ്സ്

കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എമിറേറ്റ്സ്

ദുബായ്:കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈന്‍സ്. അടുത്ത ഏഴുവർഷത്തിനുളളില്‍ വിമാനയാത്രാക്കാരുടെ എണ്ണത്തില്‍ വർദ്ധനവുണ്ടാകുമെന്ന വിലയിരുത്തലിലാണ് നീക്കം. എ​യ​ർ ബ​സ്​ എ350, ​ബോ​യി​ങ്​ 777എ​ക്സ്​ അ​ല്ലെ​ങ്കി​ൽ 787 ജെ​റ്റു​ക​ൾ​ക്കാ​ണ്​ ഓ​ർ​ഡ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന്​ എമിറേറ്റ്സ് വിമാനകമ്പനിയുടെ പ്ര​സി​ഡ​ന്‍റ്​ ടിം ​ക്ലാ​ർ​ക്ക് അറിയിച്ചു.എത്രവിമാനങ്ങളാണ് വാങ്ങുന്നതെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇസ്താംബുളില്‍ നടന്ന ആഗോള വിമാനകമ്പനികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടികാഴ്ചയിലാണ് ടിം ​ക്ലാ​ർ​ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2025 ആദ്യ പാദത്തോടെ കരാർ പ്രകാരമുളള ആദ്യവിമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 2027 ഓടെ മുഴുവന്‍ വിമാനങ്ങളും പ്രവർത്തനസജ്ജമാകും.

400 സീറ്റുകളുളള രണ്ട് എഞ്ചിന്‍ വിമാനമാണ് ബോയിംഗ് 777 എക്സ്. 150 വിമാനങ്ങള്‍ വരെ വാങ്ങാനാണ് എമിറേറ്റ്സ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.