റിയാദ്:ഫുട്ബോള്‍ ലീഗില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ഫുട്ബോൾ ലീഗിനെ വികസിപ്പിക്കാനും കൂടുതൽ പ്രതിഭകളെ ക്ലബുകളിലെത്തിക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള പുതിയ നിക്ഷേപ പദ്ധതിക്ക് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. രാജ്യത്തെ സ്പോർട്സ് ക്ലബുകളിലെ നിക്ഷേപവും സ്വകാര്യവല്‍ക്കരണവും ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ വിവിധ സ്പോർട്സ് ടീമുകളിലും സംഘടനകളിലും പ്രധാന കമ്പനികളിൽ നിന്നുള്ള നിക്ഷേപം അനുവദിക്കും. ഈ വർഷം അവസാനത്തോടെ സ്പോർട്സ് ക്ലബുകളിൽ നിക്ഷേപം സ്വീകരിച്ചു തുടങ്ങും. ലോക ഫുട്‌ബോളിലെ മികച്ച 10 ലീഗുകളിലൊന്നായി സൗദി പ്രൊഫഷണൽ ലീഗിനെ മാറ്റിയെടുക്കുകയും ലീഗിന്‍റെ വരുമാനം പ്രതിവർഷം 450 ദശലക്ഷം സൗദി റിയാലില്‍ നിന്ന് 1.8 ബില്യൺ സൗദി റിയാലായി ആയി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.സൗദി പ്രൊഫഷണൽ ലീഗിന്‍റെ വിപണി മൂല്യം 3 ബില്യൺ സൗദി റിയാലില്‍ നിന്ന് 8 ബില്യൺ സൗദി റിയാലായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.