ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം വിമാനത്താവളമൊരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം വിമാനത്താവളമൊരുങ്ങുന്നു

ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ അല്‍ മക്തൂം വിമാനത്താവളമൊരുങ്ങുന്നു. 2050 ആകുമ്പോഴേക്കും 225 ദശലക്ഷം യാത്രാക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളമാകുകയാണ് ലക്ഷ്യം. വിപുലീകരണ പദ്ധതി പൂർത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും ആകാശം, കര, കടലല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോർട്ട് ഇന്‍ഫ്രാസ്ട്രക്ചറുമായിരിക്കും അല്‍ മക്തൂം വിമാനത്താവളമുള്‍പ്പെടുന്ന ദുബായ് സൗത്ത്. 145 ചതുരശ്രകിലോമീറ്ററിലാണ് ദുബായ് സൗത്ത് അർബന്‍ മാസ്റ്റർ പ്ലാന്‍ ഒരുങ്ങുന്നത്.

120 ബില്ല്യണ്‍ ദിർഹം ചെലവഴിച്ചാണ് അല്‍ മക്തൂം വിമാനത്താവളത്തിന്‍റെ വിപുലീകരണ പ്രവ‍ർത്തനങ്ങള്‍ നടക്കുന്നതെന്ന് ഈ വർഷം ആദ്യം പുറത്തുവന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കിയിരുന്നു. 2010 ജൂണ്‍ 27 മുതലാണ് ദുബായിലെ രണ്ടാമത്തെ വിമാനത്താവളമായ അല്‍ മക്തൂം വിമാനത്താവളത്തിലെ ചരക്ക് നീക്കം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.