യുപിയുടെ ചുമതലയില്‍ നിന്നും പ്രിയങ്കയെ ഒഴിവാക്കും; ദേശീയ തലത്തില്‍ സജീവമാക്കും: തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോൺഗ്രസ്‌

യുപിയുടെ ചുമതലയില്‍ നിന്നും പ്രിയങ്കയെ ഒഴിവാക്കും; ദേശീയ തലത്തില്‍ സജീവമാക്കും: തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോൺഗ്രസ്‌

ഡല്‍ഹി: ഹിമാചല്‍ പ്രദേശിലേയും, കർണാടകയിലേയും വിജയങ്ങളെ തുടർന്ന് ആത്മവിശ്വാസം വീണ്ടെടുത്ത കോൺഗ്രസ്‌ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടന്നു. 

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ദേശീയ തലത്തില്‍ കൂടുതല്‍ സജീവമാക്കിയുള്ള രാഷ്ട്രീയ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം യുപിയുടെ പാർട്ടി ചുമതലയില്‍ നിന്നും പ്രിയങ്കയെ ഒഴിവാക്കും.

കർണാടകയിലും ഹിമാചല്‍ പ്രദേശിലും നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു പ്രിയങ്ക ഗാന്ധി. സമാനമായ മാതൃകയില്‍ ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് മധ്യപ്രദേശിലും തെലങ്കാനയിലുമായിരിക്കും പ്രിയങ്ക കൂടുതല്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുക.

തെലങ്കാനയില്‍ ഇതിനോടകം തന്നെ പ്രിയങ്ക ഗാന്ധിയുടെ ഒരു വലിയ റാലി നടന്ന് കഴിഞ്ഞു. ജൂണ്‍ 12 ന് മധ്യപ്രദേശിലും എഐസിസി ജനറല്‍ സെക്രട്ടറി നയിക്കുന്ന വമ്പന്‍ റാലി പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകൾക്ക് 1,500 രൂപ ഓരോ മാസവും വിതരണം ചെയ്യുമെന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവും പ്രിയങ്ക ഗാന്ധി റാലിയില്‍ നടത്തിയേക്കും. ഛത്തീസ്ഗഡിലും അവർ വ്യാപകമായി പ്രചാരണം നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.