റിച്ച്മണ്ട് : വിർജീനിയയിലെ റിച്ച്മണ്ടിൽ ഹ്യൂഗനോട്ട്  ഹൈസ്കൂൾ ബിരുദദാന ചടങ്ങിന്റെ സമാപനത്തിനിടെ ഡൗണ്ടൗൺ തിയേറ്ററിന് പുറത്ത് നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബിരുദം നേടിയ 18 കാരനും അവന്റെ പിതാവുമാണ് വിർജീനിയ കോമൺവെൽത്ത്യൂ ണിവേഴ്‌സിറ്റിക്ക് സമീപം ചൊവ്വാഴ്ച നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത്. തന്റെ മകൻ ഷോൺ ജാക്സണും ഭർത്താവ് റെൻസോ സ്മിത്തും വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് തമീക ജാക്‌സൺ-സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അക്രമത്തിൽ പങ്കെടുത്തവരിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റിച്ച്‌മണ്ട് പോലീസ് മേധാവി റിക്ക് എഡ്വേർഡ്‌സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  എന്നാൽ, കലാപത്തെ തുടർന്നുണ്ടായ ഭയത്തിലും ഉത്‌കണ്ഠയിലും 12 ഓളം പേർ ആശുപത്രിയിൽ ചികിത്സായിലാണെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡിയിലുള്ള 19 കാരനെതിരെ മനഃപൂർവമല്ലാത്ത കൊലപാതകത്തിനുള്ള വകുപ്പുകൾ ചുമത്തുമെന്നും വെടിവെപ്പിൽ ആകെ ഏഴ് പേർക്ക് പരിക്കേറ്റെന്നും പോലീസ് വ്യക്തമാക്കി.
ചൊവാഴ്ച്ച വൈകുന്നേരം 5:15 ഓടെയാണ് സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് വിവരം പൊലീസിന അറിയിക്കുകയാരിരുന്നുവെന്നും ഇതിലൂടെ നിരവധി പേരെ രക്ഷപെടുത്താൻ കഴിഞ്ഞെന്നും  തിയേറ്ററിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.