ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കും: ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകൾ

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കും: ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകൾ

കോട്ടയം: കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിങ് കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു.

അതിരൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ എന്നിവരും വൈദികസമിതി പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ, ജാഗ്രതാസമിതി, ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ, കത്തോലിക്കാ കോൺഗ്രസ്, വിശ്വാസപരിശീലനവിഭാഗം, കാർപ്, യുവദീപ്തി-കെ.സി.വൈ.എം. തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് അത്മായരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

കാഞ്ഞിരപ്പളളി രൂപതാ വികാരി ജനറാൾമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. കുര്യൻ താമരശേരി എന്നിവരും വൈദികരും അത്മായ നേതാക്കളും ഉൾപ്പെട്ട സംയുക്ത സമ്മേളനവും ഐക്യദാർഢ്യ പ്രഖ്യാപനവും നടന്നു.

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സഭാ സമൂഹത്തെ നിരന്തരമായി അപകീർത്തിപ്പെടുത്തുന്നതും സഭാസംവിധാനങ്ങളുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുന്നതുമായ പ്രവണതകൾ വളർന്നുവരുന്ന സാഹചര്യത്തിൽ സഭാ ശത്രുക്കളെ ശക്തമായി നേരിടുമെന്നും രൂപതകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.