ബിജെപിക്കെതിരെ വൻ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുമെന്ന് പവാർ

ബിജെപിക്കെതിരെ വൻ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുമെന്ന് പവാർ

ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പ് അടുത്ത് വരവേ നീക്കങ്ങൾ ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ഇതിന്റെ ഭാഗമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി. ജൂണ്‍ 23 ന് പട്‌നയിലാണ് യോഗം നടക്കുന്നത്.

അതേസമയം നിതീഷ് മുൻകൈ എടുത്ത് പ്രതിപക്ഷ യോഗം വിളിച്ചതിൽ കോൺഗ്രസ്‌ അസ്വസ്ഥരാണ്. എങ്കിലും നിതിഷിന്റെ ക്ഷണം നിരസിക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്‌. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ തന്ത്രങ്ങള്‍ മെനയാന്‍ ജൂണ്‍ 23 ന് പ്രതിപക്ഷ യോഗം വിളിച്ച് ചേര്‍ത്തതായി കഴിഞ്ഞ ദിവസമാണ് ജെഡിയുവും ആര്‍ജെഡിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. രാജ്യത്തെ പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വ്യാഴാഴ്ച അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ശിവസേന (യുബിടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

മറുവശത്ത് ബിജെപി എൻഡിഎ മുന്നണിയിലേക്ക് പുതിയ പാർട്ടികളെ ഉൾപെടുത്താൻ നീക്കം തുടങ്ങി. എച്.ഡി. ദേവഗൗഡയുടെ ജനതദൾ എസിനെ ക്ഷണിക്കാൻ അമിത് ഷാ നേരിട്ട് ഇറങ്ങിയത് ഇതിന് തെളിവാണ്. തെലുങ്ക് ദേശം പാർട്ടിയുമായും ഷാ ചർച്ച നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.