ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആദ്യ ആഗോള ഉച്ചകോടിക്ക് യു.കെ ആതിഥേയത്വം വഹിക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആദ്യ ആഗോള ഉച്ചകോടിക്ക് യു.കെ ആതിഥേയത്വം വഹിക്കും

ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളരെ വേ​ഗത്തിലുള്ള മുന്നേറ്റം നൽകുന്ന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യാനായി നടത്തപ്പെടുന്ന ആഗോള ഉച്ചകോടിക്ക് യുകെ ആതിഥേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനക് അറിയിച്ചു. എഐയിൽ നിന്നുള്ള മുന്നേറ്റങ്ങൾ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നത് തുടരുന്നു. തളർവാത രോഗികളെ നടക്കാൻ പ്രാപ്തരാക്കുന്നത് മുതൽ സൂപ്പർബഗ് കില്ലിംഗ് ആൻറിബയോട്ടിക്കുകൾ കണ്ടെത്തുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു.

എഐയുടെ വികസനം അസാധാരണമാം വിധം വേഗത്തിൽ നീങ്ങുന്നു. ഈ മാറ്റത്തിന് ചുറുചുറുക്കുള്ള നേതൃത്വം ആവശ്യമാണ്. അതുകൊണ്ടാണ് യുകെ ഈ വിഷയത്തിൽ നടപടിയെടുക്കുന്നത്. കാരണം ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് ആഗോള കടമയുണ്ട്.

ആണവായുധങ്ങൾക്കോ മഹാമാരികൾക്കോ​​സമാനമായ രീതിയിൽ മനുഷ്യ രാശിയെ അപകടപ്പെടുത്താൻ എഐക്ക് സാധിക്കുമെന്ന് വിദ​ഗ്ദർ കഴി‍ഞ്ഞ ദിവസം പറഞ്ഞിരുന്നു. യുകെയിൽ നടക്കുന്ന ഉച്ചകോടി അതിർത്തി സംവിധാനങ്ങൾ ഉൾപ്പെടെ എഐ യുടെ അപകട സാധ്യതകൾ പരിഗണിക്കുകയും അന്താരാഷ്ട്ര തലത്തിൽ ഏകോപിപ്പിച്ച പ്രവർത്തനത്തിലൂടെ അവ എങ്ങനെ ലഘൂകരിക്കാമെന്ന് ചർച്ച ചെയ്യുകയും ചെയ്യും. ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള ഒരു സമീപനം വികസിപ്പിക്കുന്നതിന് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാനുള്ള വേദിയായി ആഗോള ഉച്ചകോടി മാറും.

കഴിഞ്ഞ ആഴ്‌ചകളിൽ നിരവധി വ്യവസായികളുമായും ലോക നേതാക്കളുമായും റിഷി സുനക് ഈ വിഷയം ചർച്ച ചെയ്‌തിരുന്നു. ഹിരോഷിമ ഉച്ചകോടിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയം കടന്നു വന്നിരുന്നു. അതേ സമയം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിക്കുന്നതിനെക്കുറിച്ചും അതിന്റെ അപകട സാധ്യതകളെയും കുറിച്ചും ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ വിദേശകാര്യ സെക്രട്ടറി ആദ്യ യോ​ഗം ജൂലൈയിൽ വിളിച്ചു ചേർക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.