ഇംഫാല്‍: മണിപ്പൂരില്‍ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു. ഖോക്കന്‍ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. സൈനികരുടെ വേഷം ധരിച്ചെത്തിയ അക്രമികള്‍ ഗ്രാമവാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് പേര്‍ക്ക് സായുധ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ കേസന്വേഷണം നടത്താന്‍ സിബിഐ പ്രത്യേക സംഘം രൂപീകരിച്ചു. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റര്‍ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും പത്തംഗ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക.
ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കലാപത്തില്‍ ഗൂഢാലോചന ഉണ്ടായോ എന്ന് സിബിഐ അന്വേഷിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷവും മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുകയാണ്. നൂറിലധികം പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായി. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. മണിപ്പുരിലെ പ്രധാന വിഭാഗമായ മെയ്‌തേയി സമുദായത്തെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.