സൗദിയില്‍ വിസിറ്റിംഗ് ഇന്‍വെസ്റ്റർ, പുതിയ വിസ പ്രഖ്യാപിച്ച് രാജ്യം

സൗദിയില്‍ വിസിറ്റിംഗ് ഇന്‍വെസ്റ്റർ, പുതിയ വിസ പ്രഖ്യാപിച്ച് രാജ്യം

ജിദ്ദ: സൗദി അറേബ്യയില്‍ വിസിറ്റിംഗ് ഇന്‍വെസ്റ്റർ വിസ ഓൺലൈൻ വഴി അനുവദിക്കും. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശ മന്ത്രാലയം പുതിയ വിസ ആരംഭിച്ചിരിക്കുന്നത്.

സൗദിയിൽ നിക്ഷേപാവസരങ്ങൾ തേടി എത്തുന്നവർക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയാണ് മന്ത്രാലയം. വിസിറ്റിംഗ് ഇന്‍വെസ്റ്റർ വിസ ഓൺലൈൻ ആയി ലഭിക്കാൻ വിദേശ മന്ത്രാലയത്തിന്‍റെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കി തൽക്ഷണം വിസകൾ അനുവദിച്ച് നിക്ഷേപകന് ഇ-മെയിൽ വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുക. ആദ്യ ഘട്ടത്തിൽ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്കാണ് പുതിയ സേവനത്തിന്‍റെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തിൽ മറ്റു രാജ്യങ്ങളിലെ നിക്ഷേപകർക്കും ഇ-വിസ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.

സൗദി വിഷന്‍ 2030 ന്‍റെ ഭാഗമായാണ് പുതിയ വിസയും രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകർഷിക്കുകയാണ് വിസിറ്റ് ഇന്‍വെസ്റ്റർ വിസയിലൂടെയും ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.