ദുബായ്: സെ മേരീസ് കത്തോലിക്കാ ദേവാലയത്തിലെ സീറോ മലബാർ സമൂഹം ഡിസംബർ 18 വെള്ളിയാഴ്ച ഓൺലൈനിലൂടെ സീറോ മലബാർ ദിനം ആചരിച്ചു. സഭയുടെ തലവനായ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സാഹോദര്യ ത്തിന്റെ സന്ദേശമാണ് പോപ്പ് ഫ്രാസിസ് നൽകിയതെന്നും, നമ്മുടെ സഹോദര സമൂഹങ്ങളോട് സ്നേഹത്തോടും സമ ഭാവനയോടുമാണ് നമ്മൾ പെരുമാറേണ്ടതെന്നും കർദിനാൾ ഓർമ്മിപ്പിച്ചു. ദുബായ് സമൂഹത്തിന്റെ മാതൃക പിന്തുടർന്ന് എല്ലാ ഗൾഫ് രാജ്യങ്ങളും സമുചിതമായി സീറോ മലബാർ ദിനം ആചരിക്കണം എന്നും പിതാവ് ഓർമ്മിപ്പിച്ചു.
സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ് പോൾഹിൻഡർ മുഖ്യ പ്രഭാഷണം നടത്തി. ഈ വർഷം ശാന്തതയുടെ പ്രതീകമായ സഭയുടെ മദ്ധ്യസ്ഥനായ യൗസേപ് പിതാവിന്റെ പ്രത്യേക വണക്കത്തിനായി അടുത്ത വർഷം പ്രഖ്യാപിച്ചിരിക്കുന്ന കാര്യം മാർ പോൾ ഹിൻഡർ ഓർമ്മിപ്പിച്ചു. എല്ലാവർക്കും ക്രിസ്തുമസ്സിന്റെയും പുതുവർഷത്തിന്റെയും ആശംസകൾ നൽകിക്കൊണ്ടാണ് പിതാവ് തന്റെ മുഖ്യ പ്രഭാഷണം അവസാനിപ്പിച്ചത്. ഇടവക വികാരി ഫാ ലെന്നി കോണോലി, മലയാളം സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാ അലക്സ് വാച്ചാപറമ്പിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ദുബായ് സെ മേരീസ് സീറോ മലബാർ സമൂഹത്തിന്റെ പ്രസിഡണ്ട് ബെന്നി തോമസ് സ്വാഗതവും, പ്രോഗ്രാം കൺവീനർ സ്റ്റീഫൻ ജോയ് നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി രാജീവ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എം സി യുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഡാൻസ്, മ്യൂസിക്കൽ ഡ്രാമ , സംഗീതശില്‍പം തുടങ്ങിയ കലാ പരിപാടികൾശ്രദ്ധേയമായി.
സീറോ മലബാർ കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി മാത്യു, വിപിൻ വർഗീസ് , ഷാജു എം ഡി, ദീപു സെബാസ്റ്റ്യൻ, റോസ് മേരി സെബാസ്റ്റ്യൻ, സീറോ മലബാർ ജനറൽ കമ്മിറ്റി അംഗങ്ങൾ, മതബോധനാദ്ധ്യാപകർ എന്നിവർ സീറോ മലബാർ ദിവസത്തിന് നേതൃത്വം നൽകി. വിവിധ മാധ്യമങ്ങളിലൂടെ ആയിരത്തോളംകുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.