ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചത് 4,58,773 വിദ്യാര്‍ത്ഥികള്‍

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചത് 4,58,773 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചത് 4,58,773 വിദ്യാര്‍ത്ഥികള്‍. ഏറ്റവും കുടുതല്‍ അപേക്ഷ മലപ്പുറത്താണ് 80,764 പേര്‍. വയനാട്ടിലാണ് ഏറ്റവും കുറവ്, 12,004 പേര്‍.

തിരുവനന്തപുരം- 34386, കൊല്ലം- 32882, പത്തനംതിട്ട-13985, ആലപ്പുഴ-25530, കോട്ടയം-22850, എറണാകുളം-37428, തൃശൂര്‍-38868, പാലക്കാട് 44094, കോഴിക്കോട്- 47064, കണ്ണൂര്‍- 36871, കാസര്‍കോഡ്-19406 പേരാണ് അപേക്ഷകര്‍.

എസ്എസ്എല്‍സി ജയിച്ചവരില്‍ 4,22,497 പേര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചു. ഐസിഎസ്ഇ സിലബസ് പഠിച്ച 2627 പേരും സിബിഎസ്ഇ സിലബസ് പഠിച്ച 25,350 മറ്റ് സിലബസുകളില്‍ നിന്നാകെ 8299 പേരും അപേക്ഷകരായുണ്ട്. 10 ക്ലാസ് പഠിച്ച ജില്ല മാറി പ്ലസ് വണ്‍ പ്രവേശനത്തിന് 42413 പേരും അപേക്ഷിച്ചിട്ടുണ്ട്.

സ്പോട്സ് ക്വാട്ടയില്‍ ലഭിച്ച 1250 അപേക്ഷ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സില്‍ ഓണ്‍ലൈന്‍ അപേക്ഷ കണ്‍ഫോം ചെയ്തത് 349 പേരുടേതാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷാ നടപടികള്‍ പൂര്‍ണമാക്കാന്‍ ഈ മാസം 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്, 834 അപേക്ഷകര്‍. കുറവ് പത്തനംതിട്ട ജില്ലയിലുമാണ്. 70 വിദ്യാര്‍ത്ഥികളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.