ബീജിങ്: മതപരമായ ലഘുലേഖകള്‍ അച്ചടിച്ചതിന്റെ പേരില്‍ രണ്ട് ക്രൈസ്തവ വിശ്വാസികള്‍ക്ക് ചൈനയില്‍ ജയില്‍ ശിക്ഷ. ബീജിങ് സ്വദേശികളായ ക്വിന്‍ സിഫെങിനും സഹപ്രവര്‍ത്തകനായ സു മിന്‍ജുനും ആണ് യഥാക്രമം അഞ്ചര വര്‍ഷവും മൂന്നര വര്‍ഷവും ശിക്ഷ വിധിച്ചത്.
ഇവരെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിചാരണ ഏപ്രിലില്‍ നടന്നെങ്കിലും അടുത്തിടെയാണ് വിധി പരസ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുനാന്‍ പ്രവിശ്യയിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
പിന്നീട് പൊലീസ് അവര്‍ക്കെതിരെ നിയമ വിരുദ്ധമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ കുറ്റം ചുമത്തുകയും സിബോയിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തു.
ദേവാലയ ഉപയോഗത്തിനായി ചില സ്തുതി ഗീതങ്ങളും ദൈവശാസ്ത്ര ലഘുലേഖകളും അച്ചടിച്ചതിനാണ് ക്വിന്‍, സു എന്നിവരെ അറസ്റ്റ് നടന്നതെന്ന് നാട്ടുകാരായ ക്രിസ്ത്യാനികള്‍ പറഞ്ഞു.
ഇവരെ കസ്റ്റഡിയിലെടുത്ത ലോക്കല്‍ പൊലീസ് വിചാരണ വേളയില്‍ കയ്യില്‍ വിലങ്ങുമായി കോടതിയില്‍ ഹാജരാക്കി കടുത്ത കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്ന് ദൃക്സാക്ഷികള്‍ ചൈന എയ്ഡിനോട് പറഞ്ഞു. ഇവരുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച നിരപരാധിത്വ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.