മണിപ്പൂര്‍ കലാപത്തില്‍ മൗനം; മോഡിക്കെതിരെ ഖാര്‍ഗെ

മണിപ്പൂര്‍ കലാപത്തില്‍ മൗനം; മോഡിക്കെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടരുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ജനങ്ങളുടെ മുറിവില്‍ ഉപ്പ് പുരട്ടലാണെന്ന് മോഡി ചെയ്യുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.

'2023 മെയ് മൂന്നിനാണ് മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രിയെ സംസ്ഥാനത്തേക്ക് അയയ്ക്കാന്‍ നിങ്ങള്‍ ഏകദേശം ഒരു മാസമെടുത്തു . ആഭ്യന്തര മന്ത്രി പോയി എട്ട് ദിവസത്തിന് ശേഷവും മണിപ്പൂരില്‍ അക്രമം തുടരുകയാണ്'. മല്ലികാര്‍ജുന ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

''വടക്കുകിഴക്കന്‍ ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ വക്താവ് എന്ന നിലയില്‍ മണിപ്പൂരിലെ അക്രമത്തെക്കുറിച്ചുള്ള നിങ്ങളുടെ മൗനം അവിടുത്തെ ജനങ്ങളുടെ മുറിവുകളില്‍ ഉപ്പ് പുരട്ടുന്നതുപോലെയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം സമാധാനത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനയാണ്. നിങ്ങള്‍ മണിപ്പൂരിനെ ഒറ്റിക്കൊടുത്തു'- കോണ്‍ഗ്രസ് പ്രസിഡന്റ് പഞ്ഞു.

സര്‍വകക്ഷി സംഘത്തെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ ഏഴാഴ്ചയായി മണിപ്പൂരിനെ വിഴുങ്ങിയ വന്‍ ദുരന്തത്തില്‍ മാറ്റമില്ല. ആഭ്യന്തര മന്ത്രി ഒരു മാസം വൈകിയാണ് മണിപ്പൂര്‍ സന്ദര്‍ശിച്ചതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.