ന്യൂഡല്‍ഹി: ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി അറബിക്കടലില്‍ ഇന്ത്യന്‍ നാവിക സേനയുടെ അപൂര്‍വ ശക്തി പ്രകടനം. മുപ്പത്തഞ്ചിലധികം യുദ്ധ വിമാനങ്ങളും രണ്ട് വിമാന വാഹിനികളും വിവിധ അന്തര്‍ വാഹിനികളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. സമീപ കാലത്ത് നാവിക സേന നടത്തുന്ന ഏറ്റവും വലിയ സൈനിക പ്രകടനമാണ് ഇത്.
നാവിക സേനയുടെ വിമാന വാഹിനി കപ്പലുകളായ ഐ.എന്‍.എസ് വിക്രമാദിത്യ, ഐ.എന്‍.എസ് വിക്രാന്ത് തുടങ്ങിയവയും മിഗ് 29 കെ ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങളും സൈനികാഭ്യാസത്തിന്റെ ഭാഗമായി.
വിമാന വാഹിനി കപ്പലുകള്‍, അന്തര്‍ വാഹിനികള്‍ എന്നിവയുടെ ഏകോപനവും തടസമില്ലാത്ത പ്രവര്‍ത്തനവും ഇന്ത്യയുടെ സമുദ്ര സുരക്ഷയില്‍ നിര്‍ണായകമാണെന്ന് തെളിക്കുന്നതായിരുന്നു സൈനികാഭ്യാസമെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു.
ഐ.എന്‍.എസ് വിക്രാന്ത്, ഐ.എന്‍.എസ് വിക്രമാദിത്യ എന്നീ വിമാന വാഹിനി കപ്പലുകള്‍ കടലില്‍ എവിടെയും ഉപയോഗിക്കാന്‍ കഴിയുമെന്ന് അഭ്യാസം തെളിയിച്ചതായും ഉയര്‍ന്നു വരുന്ന ഭീഷണികളെ സമയോചിതമായി നേരിടാനും അന്താരാഷ്ട്ര തലത്തില്‍ സമുദ്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും രാജ്യം സജ്ജമാണെന്ന് തെളിഞ്ഞതായും നാവിക സേന പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.