പാര്‍ട്ടിഗേറ്റ് വിവാദം: ബോറിസ് ജോണ്‍സണ്‍ എം.പി സ്ഥാനം രാജിവച്ചു

പാര്‍ട്ടിഗേറ്റ് വിവാദം: ബോറിസ് ജോണ്‍സണ്‍ എം.പി സ്ഥാനം രാജിവച്ചു

ലണ്ടന്‍: പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എം.പി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രിയായിരിക്കെ കോവിഡ് ലോക്ഡൗണിനിടെ പ്രോട്ടോക്കോള്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലും ഓഫീസിലും പാര്‍ട്ടികള്‍ നടത്തിയത് വന്‍ വിവാദമായിരുന്നു.

പാര്‍ട്ടിഗേറ്റ് എന്ന പേരില്‍ ആളിപ്പടര്‍ന്ന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം നടന്നു വരികയാണ്. മുമ്പ് ആരോപണങ്ങള്‍ നിഷേധിച്ച ബോറിസ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്നാണ് സമിതി അന്വേഷിക്കുന്നത്. ഉടന്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ തനിക്ക് സസ്പെന്‍ഷന്‍ ലഭിച്ചേക്കാമെന്നിരിക്കെയാണ് ബോറിസിന്റെ രാജി.

എന്നാല്‍ സമിതിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ബോറിസിന്റെ രാജിക്കത്ത്. വസ്തുതകള്‍ മനസിലാക്കാതെ തന്നെ കുറ്റക്കാരനെന്ന് വിധിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും രാജിവയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായതാണെന്നും ബോറിസ് പറയുന്നു. അതേ സമയം ബോറിസ് രാജിവച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മണ്ഡലമായ അക്‌സ്ബ്രിഡ്ജ് ആന്‍ഡ് സൗത്ത് റസ്ലിപില്‍ ഉപതിരഞ്ഞെടുപ്പ് നടത്തും.

ലോക്ഡൗണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ബോറിസിന് 50 പൗണ്ട് പിഴ വിധിച്ചിരുന്നു. രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിലും നിയമലംഘനം നടത്തിയെന്ന് ബോറിസ് അംഗീകരിച്ചില്ല.

ഇതിനിടെ മറ്റ് വിവാദങ്ങളും ബോറിസിനെ വേട്ടയാടിയതോടെ അന്ന് ധനമന്ത്രിയായിരുന്ന ഋഷി സുനക് അടക്കമുള്ള കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ മന്ത്രിസഭ വിട്ടു. ഇതോടെ 2021 സെപ്തംബര്‍ ആറിന് അദ്ദേഹം പദവി ഒഴിഞ്ഞു. 2019 ലാണ് ബോറിസ് പ്രധാനമന്ത്രിയായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.