ചങ്ങനാശേരി: അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് 2023-2024 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മാര്‍ഗരേഖ, പഠനഗ്രന്ഥ പ്രകാശനവും ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. പ്രേഷിത പ്രവര്‍ത്തനത്തിലൂടെയും വ്യക്തിത്വ വികാസത്തിന് ഉതകുന്ന ശീലങ്ങളിലൂടെയും മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണു മിഷന്‍ ലീഗ് ശ്രമിക്കുന്നതെന്നും അതിനോട് കുട്ടികള്‍ പൂര്‍ണമായും സഹകരിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
സെന്റ് ബെര്‍ക്കുമെന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപതയിലെ 18 മേഖലകളില്‍ നിന്നുമായി എഴുന്നൂറില്‍ അധികം കുഞ്ഞു മിഷനറിമാരും അദ്ധ്യാപകരും പങ്കെടുത്തു.
അതിരൂപത പ്രസിഡന്റ് ഡിജോ സേവ്യര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് ഈറ്റോലില്‍, ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റോജി ജോസഫ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന്‍, അമല്‍ വര്‍ഗ്ഗീസ്, സിസ്റ്റര്‍ മേരി റോസ്, ജോണ്‍സണ്‍ കാഞ്ഞിരക്കാട്, ജോസുകുട്ടി കുട്ടംപേരൂര്‍, അഹറോന്‍ ജോസഫ് അനില്‍, ട്രീസാ ജോസഫ്, നവോമി ഗ്രിഗോറിയോസ്, ക്രിസ്റ്റി തോമസ്, റോസമിന്‍ റോസ്, ഷേര്‍ളി ജെയിംസ്, സാലിച്ചന്‍ തുമ്പേക്കളം, സിജോ ആന്റണി, റ്റിന്റോ സെബാസ്റ്റ്യന്‍, അക്‌സാ റോയി, റെനി ബെന്നിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷ കാലയളവില്‍ നടത്തപ്പെട്ട വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുഞ്ഞു മിഷനറിമാര്‍ക്ക് സമ്മാനങ്ങള്‍ നല്കി ആദരിച്ചു. ജോസ്ജി പാലത്തിങ്കലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26