ജയ്പൂർ: പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സച്ചിൻ പൈലറ്റിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഉണ്ടാകും. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാർഷിക ദിനത്തിൽ സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്നാണ് കോൺഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത്. അതേസമയം സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ കോൺഗ്രസ് തള്ളി. സച്ചിൻ പൈലറ്റുമായുള്ള തർക്കം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നമാണെന്നും അതെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗെഹ്‌ലോട്ട് അറിയിച്ചു.
മെയ് 29ന് കോൺഗ്രസ് ഹൈക്കമാൻഡ് സച്ചിൻ പൈലറ്റിനെയും ഗെഹ്‌ലോട്ടിനെയും ഒരുമിച്ചിരുത്തി പ്രശ്‌നങ്ങൾ പരിഹരിച്ചതായി പ്രഖ്യാപിച്ചിരുന്നു. അന്ന് സച്ചിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. താൻ ഉന്നയിച്ച ആവശ്യങ്ങളിൽ മാറ്റമില്ലെന്നായിരുന്നു പിന്നീട് സച്ചിൻ പൈലറ്റിന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളയി മാധ്യമങ്ങളോട് പ്രതികരിക്കാൻ സച്ചിൻ തയാറായിട്ടില്ല. തന്റെ പുതിയ നീക്കത്തെക്കുറിച്ച് ആകാംക്ഷ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സൂചന.
ആഭ്യന്തര മന്ത്രി അമിത് ഷായും സച്ചിൻ പൈലറ്റിന്റെ തുടർ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അനുകൂല സാഹചര്യമുണ്ടായാൽ ഉടൻ ഇടപെടണം എന്ന നിർദ്ദേശം അമിത്ഷാ സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.