'സര്‍ക്കാര്‍, എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഇനിയും കേസെടുക്കും'; വെല്ലുവിളിയുമായി എം.വി ഗോവിന്ദന്‍

'സര്‍ക്കാര്‍, എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഇനിയും കേസെടുക്കും'; വെല്ലുവിളിയുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗൂഢാലോചനയില്‍ പങ്കാളികളായ എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യും. ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നും മാധ്യമത്തിന്റെ പേര് പറഞ്ഞ് ആരെയും ഒഴിവാക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ റിസള്‍ട്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനേതിരേ കേസ് എടുത്തതിനെകുറിച്ച് പ്രതികരിക്കുകയിരുന്നു അദ്ദേഹം.

എസ്എഫ്ഐയ്ക്കെതിരെ ഗൂഢാലോചനയില്‍ പങ്കാളികളായ എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുന്നവര്‍ ആരായാലും അവരുടെ പേരില്‍ കേസെടുക്കണം. മാധ്യമത്തിന്റെ പേരു പറഞ്ഞ് ആരും ഒഴിവാകാന്‍ നോക്കണ്ട. ഈ കേസ് തികച്ചും വ്യത്യസ്തമാണ്. ഇനിയും കേസെടുക്കും മുന്‍പും ഇത്തരത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

പി.എം ആര്‍ഷോയ്ക്ക് പാര്‍ട്ടി പരസ്യ പിന്തുണ നല്‍കിയതിന് പിന്നാലെയാണ് റിസള്‍ട്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് ആര്‍ഷോ നല്‍കിയ പരാതിയിന്മേല്‍ മാധ്യമ പ്രവര്‍ത്തകയെ പ്രതി ചേര്‍ത്ത് കേസെടുത്തത്. എസ്എഫ്ഐക്കെതിരെ നടക്കുന്ന ക്യാമ്പൈന്റെ ഭാഗമാണ് വിവാദമെന്നും വിഷയത്തില്‍ ആര്‍ഷോ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.