അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാല്‍ നരേന്ദ്ര മോഡി 'നരേന്ദ്ര പുടിന്‍' ആകും; പിന്നെ തിരഞ്ഞെടുപ്പുണ്ടാവില്ല: ആഞ്ഞടിച്ച് പഞ്ചാബ് മുഖ്യമന്ത്രി

അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാല്‍ നരേന്ദ്ര മോഡി 'നരേന്ദ്ര പുടിന്‍' ആകും; പിന്നെ തിരഞ്ഞെടുപ്പുണ്ടാവില്ല: ആഞ്ഞടിച്ച് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: അടുത്ത പൊതുതിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചാല്‍ പിന്നെ തിരഞ്ഞെടുപ്പുണ്ടാവില്ലെന്നും നരേന്ദ്ര മോഡി 'നരേന്ദ്ര പുടിന്‍' എന്ന് അറിയപ്പെടുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ആം ആദ്മി പാര്‍ട്ടിയുടെ മഹാ റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

ബിജെപി നേതാക്കള്‍ ഇപ്പോള്‍ തന്നെ മോഡിയെ 'മാലിക്' ആയാണ് കണക്കാക്കുന്നത്. 140 കോടി ഇന്ത്യക്കാര്‍ രാജ്യത്തെ രക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യ രക്ഷപ്പെടുമെന്നും അദ്ദേഹം മാന്‍ പറഞ്ഞു.

ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ 'മഹാ റാലി' നടത്തിയത്.

ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍, ഡല്‍ഹി എഎപി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ്, എഎപി എംപി സഞ്ജയ് സിങ് എന്നിവരും റാലിയെ അഭിസംബോധന ചെയ്തു.

ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആം ആദ്മി നേതാക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കണമെന്നും എഎപി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.