വാഹനങ്ങള്‍ പൊതുഇടങ്ങളില്‍ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി മസ്കറ്റ് മുനിസിപ്പാലിറ്റി

വാഹനങ്ങള്‍ പൊതുഇടങ്ങളില്‍ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി മസ്കറ്റ് മുനിസിപ്പാലിറ്റി

മസ്കറ്റ്: പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി മസ്കറ്റ് മുനിസിപ്പാലിറ്റി. നഗരസൗന്ദര്യവല്‍ക്കരണത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുനിസിപ്പാലിറ്റി വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചവർക്കെതിരെ നേരത്തെയും മസ്കറ്റ് മുനിസിപ്പാലിറ്റി നടപടികള്‍ സ്വീകരിച്ചിരുന്നു.

നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുളളത്. വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് മറ്റ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇ​ങ്ങ​നെ ഉ​പേ​ക്ഷി​ച്ച്​ പോ​കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ 200 മു​ത​ൽ 1,000 റി​യാ​ൽ​വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്​ ബൗ​ഷ​റി​ലാ​ണ്. 42 വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ​നി​ന്ന് നീ​ക്കം​ചെ​യ്ത​ത്​. സീ​ബി​ൽ​നി​ന്ന്​ 17 കാ​റു​ക​ളും എ​ടു​ത്തു​കൊ​ണ്ടു​പോ​യി. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് നോ​ട്ടീ​സു​ക​ൾ ന​ൽ​കി​യി​രു​ന്നു. വാഹനങ്ങള്‍ മാറ്റാന്‍ 14 ദിവസമാണ് ഉടമയ്ക്ക് കാലാവധി നല്‍കുക. ഇത് വ്യക്തമാക്കി സ്റ്റിക്കർ പതിക്കും. ഇതിന് ശേഷവും വാഹനം എടുത്തുകൊണ്ടുപോകാതിരുന്നാല്‍ പിഴ ഈടാക്കുകയും വാഹനം 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.