കൊച്ചി: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പു നടത്താൻ ശ്രമിച്ചെന്ന കേസിൽ മഹാരാജാസ് കൊളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അഗളി ഡി.വൈ.എസ്.പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജാസിലെത്തിയത്. കേസിന് ആവശ്യമായ രേഖകൾ ശേഖരിക്കാനാണ് കോളജിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വൈസ് പ്രിൻസിപ്പലിന്റെ ഒപ്പുള്ള രേഖയാണ് വിദ്യ അഗളി കൊളേജിൽ ഹാജരാക്കിയത്. മാർച്ച് 31-വരെ മഹാരാജാസിൽ ജോലി ചെയ്തിരുന്നു എന്ന രേഖയാണ് വിദ്യ ഹാജരാക്കിയത്. എന്നാൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ തിയതികളിൽ കോളേജ് അവധിയായിരുന്നു. കോളേജിന്റെ സീലിലും വ്യത്യാസമുണ്ടെന്ന് അധികൃതർ പൊലീസിനെ അറിയിച്ചു.
അതേ സമയം ഇത്രയും ദിവസമായിട്ടും വിദ്യയെ കണ്ടെത്താൻ പോലീസിനായിട്ടില്ല. വിദ്യ എവിടെ ഉണ്ട് എന്ന കാര്യം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ രേഖകൾ ശേഖരിച്ചുവെന്നും പരിശോധന നടത്തുന്നുണ്ടെന്നും അഗളി പൊലീസ് വ്യക്തമാക്കി. ഇതിനിടെ, കെ. വിദ്യ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.