വത്തിക്കാന്‍ സിറ്റി: കുട്ടികളോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ സനേഹവും കരുതലും ഏറെ പ്രസിദ്ധമാണ്. മാര്‍പ്പാപ്പ ചികിത്സയില്‍ കഴിയുന്ന റോമിലെ ജെമെല്ലി ആശുപത്രിയില്‍ രോഗികളായി കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് പാപ്പയെ വരയ്ക്കാനും അതു സമ്മാനിക്കാനുമുള്ള സുവര്‍ണാവസരം ലഭിച്ചു. കുഞ്ഞു മനസുകളിലെ പാപ്പയെ കാന്‍വാസിലേക്കു പകര്‍ത്തിയപ്പോള്‍ പാപ്പയുടെ മുഖത്തിനും കുട്ടിത്തം.
ഉദരസംബന്ധമായ ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലായിരിക്കുന്ന വേളയിലാണ്, മാര്‍പ്പാപ്പയുടെ ചിത്രം വരച്ച കാര്‍ഡുകള്‍ കുഞ്ഞുങ്ങള്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് സമ്മാനിച്ചത്. കുട്ടികളില്‍ നിന്ന് ലഭിച്ച നിരവധി കത്തുകള്‍ക്കും ചിത്രങ്ങള്‍ക്കും നന്ദി അറിയിച്ചതായി വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പങ്കുവച്ച പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയത്.
ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സന്ദേശങ്ങളും ഏറെ ഹൃദയസ്പര്‍ശിയാണെന്ന് മാര്‍പ്പാപ്പ അറിയിച്ചതായി ബ്രൂണി പറഞ്ഞു. രോഗിബാധിതരായി ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ വാത്സല്യവും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ടുള്ള സമ്മാനങ്ങള്‍ക്ക് പാപ്പാ നന്ദി പറഞ്ഞു. മാര്‍പ്പാപ്പയെ പരിചരിച്ച ആരോഗ്യപാലകര്‍ക്കും മറ്റു സഹായികള്‍ക്കും അവരുടെ അകമഴിഞ്ഞ സേവനങ്ങള്‍ക്കും ആശ്വാസം പകര്‍ന്ന സാന്നിധ്യത്തിനും മാര്‍പാപ്പ ഏറെ കൃതജ്ഞതയോടെയാണ് നന്ദി അറിയിച്ചത്.
ഉദരസംബന്ധമായ ശസ്ത്രക്രിയക്കു ശേഷം പനിയോ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാതെ മാര്‍പ്പാപ്പ പൂര്‍ണ്ണസുഖം പ്രാപിച്ചുവരുന്നതായും മാറ്റിയോ ബ്രൂണി അറിയിച്ചു. ശരീരത്തിലെ രക്തപ്രവാഹം സാധാരണ നിലയിലാണ്. ദ്രാവക രൂപത്തിലുള്ള ആഹാരമാണ് നല്‍കുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനയോടെ ചിലവഴിച്ച മാര്‍പ്പാപ്പ, വൈകിട്ട് കുര്‍ബാന സ്വീകരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.