ദുബായ്: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ 30 അംഗ സംഘവും 7 കമ്പനികളും കുറ്റക്കാരാണെന്ന് ദുബായ് കോടതി കണ്ടെത്തി. വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിട്ട് നടത്തിയ 32 ദശലക്ഷം ദിർഹത്തിന്‍റെ തട്ടിപ്പിലാണ് നടപടി. 96 വർഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. പ്രതികള്‍ 32 ദശലക്ഷം ദിർഹം പിഴയുമടയ്ക്കണം.
കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും ഫോണുകളും കണ്ടുകെട്ടും. കേസില്‍ ഉള്‍പ്പെട്ട 7 കമ്പനികള്‍ക്ക് മൊത്തം 70,000 ദിർഹം പിഴ ചുമത്തി. പിഴ അടയ്‌ക്കുന്നതിന് പ്രതികളുടെ ഫണ്ടുകളോ സ്വത്തുക്കളോ കണ്ടുകെട്ടാം.
1,18,000 ഫിഷിംഗ് ഇമെയിലുകള്‍ അയച്ചാണ് ഇവർ പണം തട്ടിയെടുത്തിട്ടുളളതെന്ന് മുതിർന്ന അഡ്വക്കേറ്റ് ജനറലും പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ മേധാവിയുമായ കൗൺസിലർ ഇസ്മായിൽ മദനി പറഞ്ഞു. ഇരകള്‍ക്ക് ബന്ധമുളള വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും പ്രതികള്‍ ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തി. കളളപ്പണത്തിനെതിരെ യുഎഇ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.