14 വയസുകാരന്‍ ഇലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സില്‍ എന്‍ജിനീയര്‍

14 വയസുകാരന്‍ ഇലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സില്‍ എന്‍ജിനീയര്‍

കാലിഫോര്‍ണിയ: 14 വയസുള്ള കൈരാന്‍ ക്വാസിയെ ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സില്‍ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയറായി പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുത്തു.
സ്പേസ് എക്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരനായി കൈരാന്‍ ക്വാസി മാറുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും എക്കാലും പ്രചോദനമാകും. ഏറ്റവും മൂല്യമേറിയ ബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ്.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ പ്ലസന്റണ്‍ സ്വദേശിയാണ്. രണ്ടാം വയസില്‍ ക്വാസി പൂര്‍ണമായ വാക്യങ്ങളില്‍ സംസാരിക്കാന്‍ തുടങ്ങി. കൂടാതെ കിന്‍ഡര്‍ഗാര്‍ട്ടനിലെ മറ്റു കുട്ടികളോടും അധ്യാപകരോടും റേഡിയോയില്‍ കേട്ട വാര്‍ത്തകളെ കുറിച്ച് സംസാരിക്കാന്‍ വ്യാപൃതനായ കൊച്ചു മിടുക്കനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു.

മൂന്നാം ക്ലാസില്‍ പഠിക്കുന്ന ക്വാസിക്ക് താല്പര്യം മറ്റൊരു മേഖലയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് കമ്മ്യൂണിറ്റി കോളജിലേക്കുള്ള പ്രവേശനം. 11 വയസ്സ് മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സും എന്‍ജിനീയറിങും പഠിക്കാന്‍ തുടങ്ങിയതാണ് ക്വാസി. സാന്താ ക്ലാര സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ നിന്ന് ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകുന്ന കൈരാന്‍ ക്വാസി.

14 വയസ് സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുന്ന പ്രായം. എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുവാനും മറ്റുള്ളവരെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അത്യപൂര്‍വ്വമായ വ്യക്തിത്വമാണ് കൈരാന്‍ ക്വാസി. കൈരാന്‍ ക്വാസിയുടെ നേട്ടം ചരിത്രത്തില്‍ ഇടം നേടും.

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുഴുകി സമയം കളയുന്ന കൗമാരക്കാര്‍ ക്വാസിയെ മാതൃകയാക്കണം. പല കൗമാരക്കാരും മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടും പഠനത്തില്‍ ഭാരപ്പെട്ടും മുന്നോട്ടു നീങ്ങുമ്പോഴാണ് സ്പേസ് എക്സില്‍ ക്വാസി ചെറുപ്രായത്തില്‍ തൊഴിലിനായി പ്രവേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.