സമാധാന ശ്രമങ്ങള്‍ക്കിടെ മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്: യുവാവ് കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരുക്ക്

സമാധാന ശ്രമങ്ങള്‍ക്കിടെ മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്: യുവാവ് കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരുക്ക്

ഇംഫാല്‍: കലാപം അവസാനിപ്പിക്കാന്‍ സമാധാന ശ്രമങ്ങള്‍ക്കായി ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരിലെ കാമന്‍ലോക്കില്‍ കുക്കി വിഭാഗക്കാരും മെയ്‌തെയ് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായി. വെടിവപ്പില്‍ കുക്കി വിഭാഗക്കാരനായ യുവാവ് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. സൈന്യവും അസം റൈഫിളും സ്ഥലത്തെത്തി.

ഗവര്‍ണറുടെ അധ്യക്ഷതയില്‍ പ്രത്യേക സംഘത്തെയാണ് സമാധാനത്തിനായി നിയോഗിച്ചത്. കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് സമിതി രൂപീകരിച്ചത്. ഗവര്‍ണര്‍ അനുസൂയയും മുഖ്യമന്ത്രിയും മന്ത്രിമാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി മെയ്‌തെയ്-കുകി വിഭാഗങ്ങളിലെ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വീണ്ടും വെടിവയ്പ്പ്.

മേയ് മൂന്നിന് ചുരാചന്ദ്പുരില്‍ ആരംഭിച്ച വംശീയകലാപം മിനിറ്റുകള്‍ക്കകം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. ഇംഫാലിനു തൊട്ടുപിറകെ മോറെയിലും കലാപം പൊട്ടിപ്പുറപ്പെട്ടു. കുക്കികള്‍ക്കും നാഗാ ഗോത്രക്കാര്‍ക്കും മുന്‍തൂക്കമുള്ള ജില്ലയാണ് തെന്‍ഗ്‌നോപാല്‍. മെയ്‌തെയ് വംശജനായ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഇംഫാലിലേക്ക് പലായനം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.