ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് അഞ്ചോളം രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് അഞ്ചോളം രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി അധ്യക്ഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അഞ്ചോളം രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

ഇന്തോനേഷ്യ, ബള്‍ഗേറിയ, കിര്‍ഗിസ്ഥാന്‍, മംഗോളിയ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ടൂര്‍ണമെന്റുകള്‍ക്കിടെ തങ്ങളെ ഉപദ്രവിച്ചതായാണ് താരങ്ങള്‍ പരാതി നല്‍കിയത്. ടൂര്‍ണമെന്റിന്റെ ഫോട്ടോകളും വീഡിയോകളും ടൂര്‍ണമെന്റ് വേദികളിലും കായിക താരങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

താരങ്ങളുടെ സമരത്തെ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തില്‍ ഉയരുന്നത്. കര്‍ഷക സംഘടനകളും, പ്രതിപക്ഷ പാര്‍ട്ടികളും, മറ്റ് രാജ്യാന്തര താരങ്ങളും ഗുസ്തി താരങ്ങളോട് അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.