റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ പരീക്ഷണ പറക്കല്‍ നടത്തി. തലസ്ഥാന നഗരത്തിന് മുകളിലൂടെയാണ് റിയാദ് എയർ പറന്നത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ പൂർണ ഉടമസ്ഥതയിലുളള റിയാദ് എയറിന്‍റെ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനമാണ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നത്. ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ താഴ്ന്നാണ് വിമാനം പറന്നത്.
കിംഗ് അബ്ദുല്ല സാമ്പത്തിക മേഖല, കിംഗ് ഖാലിദ് ഗ്രാൻഡ് മസ്ജിദ്, കിംഗ് ഫഹദ് റോഡിന്‍റെ വശത്ത് സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കിംഗ്ഡം ടവർ, ഫൈസലിയ ടവർ എന്നിവക്ക് മുകളിലൂടെയാണ് റിയാദ് എയർ പറന്നത്. സൗദി ഹോക്‌സിന്‍റെ ജെറ്റ് വിമാനത്തിൽ റോയൽ സൗദി എയർഫോഴ്‌സിന്‍റെ ഡിസ്‌പ്ലേ ടീം വിമാനത്തെ അനുഗമിച്ചു.
2025 ഓടെ സർവ്വീസ് ആരംഭിക്കാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. സൗദിയയ്ക്ക് ശേഷം സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനകമ്പനിയായെത്തുകയാണ് റിയാദ് എയർ. 2030 ഓടെ ലോകത്തിലെ 100 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുകയാണ് റിയാദ് എയറിന്‍റെ ലക്ഷ്യം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.