ഫാദർ പ്ലാസിഡ് സീരീസ് : പോസ്റ്റർ പ്രകാശനം നടത്തി

ഫാദർ പ്ലാസിഡ് സീരീസ് : പോസ്റ്റർ പ്രകാശനം നടത്തി

മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസർച്ച് സെന്റെറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാദർ പ്ലാസിഡ് സീരിസിന്റെ ആദ്യ സെമിനാറിന്റെ പോസ്റ്റർ പ്രകാശനം മാന്നാനം സെന്റ് ജോസഫ് ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി ആർക്കൈവ്സ് ഡയറക്ടർ ഫാ. ആന്റണി ബംഗാളാവുപറമ്പിൽ നിന്ന് ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. 



“യുവതലമുറയുടെ വിശ്വാസ പരിശീലനവും കൈമാറ്റവും ഈ കാലഘട്ടത്തിൽ” എന്ന വിഷയത്തിൽ ജൂൺ 17 ന് രാവിലെ 9.30 ന് കെ. ഈ. കോളേജ് ഫാബിയൻ ഓഡിറ്റോറിയത്തിൽ വെച്ച് ഒന്നാമത് സെമിനാർ നടത്തും. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ റവ. ഡോ. ജോസഫ് കൂരീത്തറ സി.എം.ഐ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ പ്ലാസിഡ് അച്ചന്റെ ശിഷ്യമാരായ റവ.ഡോ. ചാൾസ് പൈങ്ങോട്ട് സി.എം.ഐ, റവ. ഡോ. കെ. എസ്. മാത്യു എന്നിവരുടെ മഹനീയ സാന്നിധ്യവുമുണ്ടാകും

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 8289998237 എന്ന നമ്പറിൽ ബന്ധപ്പെടുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26