'കേസ് ശരിയായി അന്വേഷിച്ചാല്‍ ഡിജിപിയും അകത്തു പോകും; സുധാകരന് ബന്ധമില്ല': മോന്‍സന്‍ മാവുങ്കല്‍

'കേസ് ശരിയായി അന്വേഷിച്ചാല്‍ ഡിജിപിയും അകത്തു പോകും; സുധാകരന് ബന്ധമില്ല': മോന്‍സന്‍ മാവുങ്കല്‍

കൊച്ചി: തനിക്കെതിരായ തട്ടിപ്പ് കേസ് ശരിയായി അന്വേഷിച്ചാല്‍ ഡിജിപി ഉള്‍പ്പെടെ പലരും അകത്തു പോകുമെന്ന് മോന്‍സന്‍ മാവുങ്കല്‍. ഡിജിപി മാത്രമല്ല, മുഖ്യമന്ത്രിയുടെ പി.എസ് വരെ ബന്ധപ്പെട്ടിട്ടുള്ള കേസാണിത്.

എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് കേസില്‍ പങ്കില്ലെന്നും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു.

പോക്‌സോ കേസില്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴായിരുന്നു മോന്‍സന്റെ പ്രതികരണം. 'കെ സുധാകരന് ഈ കേസുമായിട്ട് യാതൊരു ബന്ധവുമില്ല. എല്ലാക്കാര്യവും ഇഡിക്ക് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അന്വേഷിക്കൂ' - മോന്‍സന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു.   സുധാകരനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഐജി ജി. ലക്ഷ്മണ, മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.