കണ്ണൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷ എന്നിവരെയാണ് പുറത്താക്കിയത്. ബ്രാഞ്ച് അംഗം സകേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. നാലുപേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി സിപിഎമ്മിൽ ചില ആളുകൾക്ക് ബന്ധമുണ്ട് എന്ന ആരോപണം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള പരിശോധന നടത്തുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതാക്കന്മാർക്ക് കള്ളപ്പണ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന വാർത്തകൾ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പേർക്കെതിരെ നടപടി കൈക്കൊണ്ടത്.
30 കോടിയോളം കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ശ്രമം നടത്തി എന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന് സമാനമായാണ് റിപ്പോർട്ടും. എൽഡിഎഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയുടെ സംസ്ഥാന നേതാവാണ് എം.വി. ഗോവിന്ദന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.