തിരുവനന്തപുരം: കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസുമായി കെഎസ്ആര്‍ടിസി. ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 11 ന് കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗതമന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. ഉപയോക്താവ് തൊട്ടടുത്ത ഡിപ്പോയില്‍ നിന്ന് കൊറിയര്‍ കളക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും.
കൊറിയര്‍ അയയ്ക്കാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത് സെന്ററില്‍ എത്തിക്കണം. അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്‌ഡേറ്റുകള്‍ മെസേജായി ലഭിക്കും. കൊറിയര്‍ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആള്‍ നേരിട്ട് വരണം. സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് വേരിഫൈ ചെയ്തതിന് ശേഷം സാധനം കൈമാറും. മൂന്ന് ദിവസത്തിനുള്ളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സേവനങ്ങളേക്കാള്‍ നിരക്ക് കുറവിലാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വ്വീസ് നടത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.