ഹനുമാന്‍ കുരങ്ങ് ഇപ്പോഴും പുറത്തു തന്നെ

ഹനുമാന്‍ കുരങ്ങ് ഇപ്പോഴും പുറത്തു തന്നെ

തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടില്‍ നിന്നും രക്ഷപെട്ട ഹനുമാന്‍ കുരങ്ങ് ഇപ്പോഴും പുറത്ത് തന്നെ. സന്ദര്‍ശകരെ കാണിക്കുന്നതിന് വേണ്ടി പുതിയ കൂട്ടിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. കൂട്ടിലെത്തിക്കാന്‍ മൃഗശാല ജീവനക്കാര്‍ നടത്തിയ ശ്രമങ്ങളും വിഫലമായിരുന്നു. കുരങ്ങിനെ അനുനയിപ്പിക്കാന്‍ പഴങ്ങള്‍ ഉള്‍പ്പെടെ ഉളളവയുമായി മൃഗശാല അധികൃതര്‍ രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

തിരുപ്പതിയില്‍ നിന്നും ഈ മാസമാണ് കുരങ്ങിനെ കൊണ്ടുവന്നത്. ഇന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയെത്തി മൃഗങ്ങളെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാനിരിക്കെയാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഹനുമാന്‍ കുരങ്ങ് വിഭാഗത്തിലെ പെണ്‍കുരങ്ങ് മൃഗശാലയില്‍ നിന്നും പുറത്ത് ചാടിയത്. കഴിഞ്ഞ ദിവസം മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന് പരിസരത്തെ മരത്തിന് മുകളില്‍ കുരങ്ങിനെ കണ്ടെത്തിയിരുന്നെങ്കിലും കൂട്ടിലാക്കാന്‍ സാധിച്ചില്ല. നന്ദന്‍കോട് ഭാഗത്ത് കുരങ്ങിനെ കണ്ടിരുന്നതായാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.