ക്യൂബന്‍ പ്രസിഡന്റുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി; സാധ്യമായ മേഖലകളില്‍ സഹകരിക്കാമെന്ന് വാഗ്ദാനം

ക്യൂബന്‍ പ്രസിഡന്റുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി; സാധ്യമായ മേഖലകളില്‍ സഹകരിക്കാമെന്ന് വാഗ്ദാനം

തിരുവനന്തപുരം: ക്യൂബയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി കൂടിക്കാഴ്ച നടത്തി. പൊതുജനാരോഗ്യം, വൈദ്യശാസ്ത്ര ഗവേഷണം, കായികം തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് പറഞ്ഞതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ സര്‍വകലാശാലകള്‍ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികളും ഉള്‍പ്പെടെ കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഇന്ത്യ സന്ദര്‍ശിക്കുന്ന അടുത്ത അവസരത്തില്‍ കേരളം സന്ദര്‍ശിക്കാമെന്ന് ക്യൂബന്‍ പ്രസിഡന്റ് വാഗ്ദാനം ചെയ്‌തതായും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. രണ്ടാം തവണയും ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിഗ്വേല്‍ ഡിയാസ് കനാലിന് മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.