കുവൈറ്റ് സിറ്റി: കുവൈറ്റ് എസ്എംവൈഎം മുൻ ട്രഷററും കുവൈറ്റ് അൽ ഗാനിം (ഷെവർലെ) കമ്പനിയിലെ ജീവനക്കാരനുമായ ഇരിങ്ങാലക്കുട സ്വദേശി നോബിൾ ഡേവിസ് ( 40 വയസ്) ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച രാത്രി നിര്യാതനായി.രാത്രിയിൽ ഉറങ്ങുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം പിന്നീട് ഇരിങ്ങാലക്കുട രൂപതയിലെ പോട്ട ലിറ്റിൽ ഫ്ലവർ ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പ്രീയ( ഓഫീസ് സെക്രട്ടറി അൽ മുല്ല മെഴ്സിഡെൻസ് ബെൻസ് ) മക്കൾ: ജോഹാൻ നോബിൾ (എട്ട് വയസ് ) ആദം നോബിൾ (രണ്ട് വയസ്). സെന്റ് ഡാനിയേൽ കംപോണി ഇടവക വികാരിയായ ഫാ. ജോണി ലോണിസ് മഴുവഞ്ചേരി , സഹവികാരി ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ നോബിളിനായി പ്രത്യേക പ്രാർത്ഥനയും ഒപ്പീസും നടത്തി .
വെള്ളിയാഴ്ച (16.06.2023) 1.30 ന് കുവൈറ്റ് സബാ മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നതാണ്. വെള്ളിയാഴ്ച രാത്രി 11.30 ന്റെ കുവൈറ്റ് എയർവേസിൽ മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതാണ്. സെൻറ് ഡാനിയേൽ കംബോണി ഇടവകാംഗവും എസ് എം സി എ സെൻ്റ് ജോർജ് യൂണിറ്റ് അംഗവുമായ നോബിൾ എസ്എം വൈഎം ട്രഷറർ, അബ്ബാസിയ ഏരിയാ കൺവീനർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
നോബിൾ ഡേവിസിൻ്റെ നിര്യാണത്തിൽ എസ് എം സി എ കുവൈറ്റ് അഗാധമായ ദു:ഖം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.