ദോഹ: ഖത്തറില്‍ കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് നാളെ എത്തും. കൂടുതല്‍ പരിഗണന നല്‍കേണ്ട വിഭാഗങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഡിസംബര്‍ 21ന് എത്തിച്ചേരുമെന്ന വിവരം ഖത്തര്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നമ്മുടെ ആരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് എല്ലാവർക്കും ഇത് നൽകാൻ ഞാൻ ആരോഗ്യമേഖലയിലുള്ളവരോട് നിർദ്ദേശിച്ചു,” പ്രധാനമന്ത്രി പറഞ്ഞു. “മഹാമാരി നിയന്ത്രണത്തിലാക്കുന്നതിനും ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമുള്ള വഴിയിലെ ഒരു സുപ്രധാന ഘട്ടമാണിത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രാലയത്തിന്റെ ഹെല്‍ത്ത് പ്രോട്ടോകോള്‍ അനുസരിച്ച് എല്ലാവര്‍ക്കും മരുന്ന് വിതരണം ചെയ്യും.
എന്നാല്‍, കൂടുതല്‍ പരിഗണന നല്‍കേണ്ടവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.പ്രായം കൂടിയവര്‍ ഹൃദയസംബന്ധമായ രോഗമങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കും. തുടര്‍ന്ന് ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പ് നല്‍കും. അതെ സമയം കുത്തിവെപ്പ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ മാത്രമേ കുത്തിവെപ്പ് എടുക്കേണ്ടതുള്ളൂ. വാക്സിന്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രലായം ഇതിനകം അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.