തിരുവനന്തപുരം: കോളജ് അധ്യാപനത്തിന് വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ പിടികൂടാനാകാതെ പൊലീസ്. കേസില്‍ പ്രതി ചേര്‍ത്ത് 13 ദിവസമായിട്ടും വിദ്യ ഒളിവിലാണ്. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെ അതുവരെ അറസ്റ്റുണ്ടാകരുതെന്ന നിര്‍ദേശം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അഗളി പൊലീസും നീലേശ്വരം പൊലീസും മഹാരാജാസ് കോളജിലടക്കം എത്തി തെളിവുകള്‍ ശേഖരിച്ചെങ്കിലും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ശ്രമം നടത്തിയില്ല. നീലേശ്വരം പൊലീസ് സംഘം ഒരു ദിവസം തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടില്‍ പോയതൊഴിച്ചാല്‍ വിദ്യയെ കണ്ടെത്താന്‍ യാതൊരു നീക്കവും നടത്തിയില്ല.
അഗളി പൊലീസ് വിദ്യക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് അധ്യാപന ജോലിക്ക് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. പാലക്കാട് അട്ടപ്പാടി കോളജിനെ മുന്‍നിര്‍ത്തിയുള്ളതാണ് റിപ്പോര്‍ട്ട്. വിദ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.