കൊടുംചൂടില്‍ ഉത്തര്‍പ്രദേശ്: മൂന്ന് ദിവസത്തിനിടെ 54 മരണം, 400 പേര്‍ ചികിത്സയില്‍

കൊടുംചൂടില്‍ ഉത്തര്‍പ്രദേശ്: മൂന്ന് ദിവസത്തിനിടെ 54 മരണം, 400 പേര്‍ ചികിത്സയില്‍

ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ ഉത്തര്‍പ്രദേശില്‍ 54 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ലഖ്‌നൗവില്‍ നിന്ന് വിദഗ്ദ്ധ സംഘം ബല്ലിയ ജില്ലയിലേക്ക് പുറപ്പെട്ടു. ബിഹാറിലും മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ബിഹാറില്‍ പാറ്റ്‌നയില്‍ 35 പേരടക്കം 44 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാറ്റ്‌നയിലും 44 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. സാധാരണയിലും അഞ്ച് ഡിഗ്രിയോളം ഉയര്‍ന്ന ചൂടാണ് ഉത്തര്‍പ്രദേശില്‍ പലയിടത്തും അനുവപ്പെടുന്നതെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.