കൊച്ചി: സംസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നു. ഡങ്കിപ്പനി ബാധിതരായി 900 ത്തിലധികം പേര്‍ ഇതുവരെ വിവിധ ആശുപത്രികളില്‍ ചികല്‍സ തേടിയെത്തി. ഈ മാസം മാത്രം 3000 ത്തോളം പേര്‍ക്കാണ് ഡങ്കിപ്പനി ലക്ഷങ്ങളുണ്ടായത്.
ഒരു ദിവസം ശരാശരി 25 ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജുകളിലെത്തുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതോടെ, ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ്‌ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങി.
കൊച്ചിയില്‍ മാത്രം രണ്ടാഴ്ചക്കിടെ പനി ബാധിതരായി ചികല്‍സ തേടിയെത്തിയത് 8000 പേരാണ്. ഏട്ട് പേര്‍ പനി ബാധിച്ചു മരിച്ചിരുന്നു. മാലിന്യക്കൂമ്പാരങ്ങളും വെള്ളക്കെട്ടുമാണ് പനിയും മറ്റു പകര്‍ച്ച വ്യാധികളും പെരുകാന്‍ കാരണം. എറണാകുളത്ത് വെസ്റ്റ് നൈല്‍ വൈറസും സ്ഥിരീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.