പനിക്ക് ചികിത്സയിലിരിക്കെ കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

പനിക്ക് ചികിത്സയിലിരിക്കെ കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

കോട്ടയം: പനിക്ക് ചികിത്സയിലായിരുന്ന ജോഷ് എബി എന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ അനാസ്ഥയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

മെയ് 11 നാണ് എട്ടു മാസം പ്രായമുളള ജോഷിനെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റ് കോവിഡ് മിസ്‌കോ കാവസാക്കി രോഗമാകാം എന്നായിരുന്നു നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികില്‍സ നല്‍കിയതും.

മെയ്  29 ന് രാത്രി ഒന്‍പതിന് കുഞ്ഞിന് ഇന്‍ഫ്‌ളിക്‌സിമാബ് എന്ന ഇന്‍ജക്ഷന്‍ കുത്തിവച്ചു. എന്നാല്‍ ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും ഇല്ലായിരുന്നെന്നും ആരോപണം ശക്തമാണ്.

മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ എബിയുടെയും ജോന്‍സിയുടെയും മകനാണ് ജോഷ്. സംഭവത്തില്‍ കുടുംബം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.