ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പടെ വിവിധ ജില്ലകളിൽ കനത്ത മഴ. ഇന്നലെ അർധ രാത്രി മുതൽ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ചെന്നൈയിൽ 27 വർഷത്തിനിയെ പെയ്ത റെക്കോർഡ് മഴയാണ് ഇന്നലത്തേത്. പെരുമഴയിൽ ചെന്നൈ നഗരം മുങ്ങി. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആർ റോഡിൽ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടർന്ന് ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി മഴ പെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
1997 ന് ശേഷം തമിഴ്നാട്ടിൽ ജൂണിൽ ഇത്ര ശക്തമായി മഴ പെയുന്നത് ആദ്യമായാണ്. തുടർന്ന് പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ ഇറങ്ങേണ്ട പത്തോളം വിമാനങ്ങൾ ബംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ചെന്നൈയിൽ നിന്നും പുറപ്പെടേണ്ട പല വിമാനങ്ങളും മഴയെ തുടർന്ന് വൈകുകയാണ്. അതിനാൽ തന്നെ വിമാനങ്ങൾ എപ്പോൾ പുറപ്പെടുമെന്ന കാര്യം വ്യക്തമല്ല.
അതേ സമയം കേരളത്തിലും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയും, മലപ്പുറം ജില്ലയിലുമാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.