പുതിയ ഡിജിപി: ചുരുക്കപട്ടികയില്‍ മൂന്ന് പേര്‍; സീനിയോറിറ്റിയില്‍ മുന്നില്‍ പത്മകുമാര്‍

പുതിയ ഡിജിപി: ചുരുക്കപട്ടികയില്‍ മൂന്ന് പേര്‍; സീനിയോറിറ്റിയില്‍ മുന്നില്‍ പത്മകുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടിക തയാര്‍. കെ.പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണു യു.പി.എസ്.സി അംഗീകാരം നല്‍കിയ അന്തിമ പട്ടികയിലുള്ളത്. ഇവരില്‍ ഒരാളെ സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ തിരഞ്ഞെടുക്കും. 

ജയില്‍ മേധാവിയായ പത്മകുമാറാണ് സീനിയോറിറ്റിയില്‍ ഒന്നാമത്. ഫയര്‍ഫോഴ്‌സ് മേധാവിയാണ് ഷെയ്ഖ് ദര്‍ബേഷ് സാഹിബ്. ഹരിനാഥ് മിശ്ര കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എട്ടുപേരുടെ പട്ടികയില്‍നിന്നാണ് മൂന്നുപേരെ ഉന്നതതല യോഗം നിര്‍ദേശിച്ചത്. 

ഈ മാസം 30 നാണ് ഡിജിപി അനില്‍കാന്ത് വിരമിക്കുക. ലോക്നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി എത്തിയ അനില്‍കാന്തിന് ആറ് മാസം സര്‍വീസ് ബാക്കി നില്‍ക്കെ ആയിരുന്നു നിയമനം. പിന്നീട് രണ്ട് വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.