മണിപ്പൂർ അക്രമം കേന്ദ്രസർക്കാർ നോക്കുകുത്തിയായെന്ന് കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ

മണിപ്പൂർ അക്രമം കേന്ദ്രസർക്കാർ നോക്കുകുത്തിയായെന്ന് കത്തോലിക്ക കോൺഗ്രസ്  യൂത്ത് കൗൺസിൽ

കൊച്ചി: കഴിഞ്ഞ ഒന്നരമാസമായി മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ ഇടപെടൽ നടത്താതെ കേന്ദ്രസർക്കാർ വെറും നോക്കുകുത്തികളായി അധംപതിച്ചിരിക്കുകയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആരോപിച്ചു.  

ക്രമസമാധാനം പുന:സ്ഥാപിക്കാൻ കഴിയാതെ സംസ്ഥാന സർക്കാർ അമ്പേ പരാജയപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ ഇടപെടേണ്ടേ കേന്ദ്രസർക്കാർ ഇപ്പോൾ പാലിക്കുന്ന നിസംഗത ആശങ്കാജനകമാണ്. രാജ്യത്തെ പൗരൻമാർ ഭീകരമായികൊല ചെയ്യപ്പെടുകയും ആരാധനാലയങ്ങളും , സ്കൂളുകളും തകർക്കപ്പെടുകയും ചെയ്തിട്ടും നിശബ്ദത പാലിക്കുന്ന സർക്കാർ നയം സംശയാസ്പദമാണ്.

ഇപ്പോളത്തെ സാഹചര്യത്തിൽ അടിയന്തരമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും, കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും , ആക്രമിക്കപ്പെട്ടവർക്കും , തകർക്കപ്പെട്ട സ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം നല്കാനും സർക്കാർ തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ ആവശ്യപെട്ടു. 

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രൂപത സന്ദർശന പരിപാടിയുടെ ഭാഗമായി കോതമംഗലം രൂപതയിൽ സംഘടിപ്പിച്ച യൂത്ത് കൗൺസിൽ നേതൃ സമ്മേളനമാണ് മണിപ്പൂർ സംഭവത്തിലുള്ള പ്രതിക്ഷേധം രേഖപ്പെടുത്തിയത്.

നേതൃ സമ്മേളനം രൂപത ഡയറക്ടർ ഫാ മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കൗൺസിൽ ഗ്ലോബൽ കൺവീനർ ട്രീസാ ലിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കൗൺസിൽ ജനറൽ കോഡിനേറ്റർ സിജോ ഇലന്തൂർ മുഖ്യപ്രഭാഷണവും , ഗ്ലോബൽ കോഡിനേറ്റർ ജോയിസ് മേരി ആൻറണി വിഷയാവതരണവും നടത്തി സമ്മേളനത്തിന്റെ ഭാഗമായി, മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രശ്നപരിഹാരത്തിനായി ഇടപെടുകയും ചെയ്ത ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിനെ യൂത്ത് കൗൺസിലിന്റെയും , കെ.സി.വൈ.എം കോതമംഗലം രൂപതയുടെയും നേതൃത്വത്തിൽ ആദരിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോസുകുട്ടി ഒഴുകയിൽ കോതമംഗലം രൂപത ജനറൽ സെക്രട്ടറി ജോൺ മുണ്ടങ്കാവിൽ യൂത്ത് കൗൺസിൽ കോതമംഗലം രൂപത ജനറൽ കോഡിനേറ്റർ ഷൈജു ഇഞ്ചക്കൽ, കോഡിനേറ്റർമാരായ അബി കാഞ്ഞിരപ്പാറ, കെ.സി.വൈ എം രൂപതാ പ്രസിഡൻറ് ജെറിൻ മംഗലത്തു കുന്നേൽ, ഡയറക്ടർ ഫാ.സാലസ് വള്ളോപ്പിള്ളിൽ അസി. ഡയറക്ടർ ഫാ.ജോർജ് പീച്ചാനിക്കുന്നേൽ, ജനറൽ സെക്രട്ടറി ഹെൽക ഷിബു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. യൂത്ത് കൗൺസിൽ രൂപതാ കോഡിനേറ്റർമാരായഅരുൺ ജോസഫ്, ഷിനോ ജിൻസൻ , പോൾ മാളിയേക്കൽ, അലൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26