അവധിക്കാലം യാത്രാനിർദ്ദേശം നല്കി ഫ്ളൈ ദുബായ്

അവധിക്കാലം യാത്രാനിർദ്ദേശം നല്കി ഫ്ളൈ ദുബായ്

ദുബായ്: ഈദ് അല്‍ അദ-മധ്യവേനല്‍ അവധി ആരംഭിക്കാനിരിക്കെ യാത്രാക്കാർക്ക് മാ‍ർഗനിർദ്ദേശം നല്‍കി ഫ്ളൈ ദുബായ്. തിരക്ക് നിയന്ത്രിക്കാനും അവസാന നിമിഷത്തിലുളള ആശങ്കകള്‍ ഒഴിവാക്കാനുമായുളള നിർദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

1. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂ‍ർ മുന്‍പ് വിമാനത്താവളത്തിലെത്തുക
2. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുന്‍പ് ചെക്ക് ഇന്‍ അവസാനിക്കും
3. പുറപ്പെടുന്നതിന് 20 മിനിറ്റ് മുന്‍പ് ബോർഡിംഗ് ഗേറ്റും അടയ്ക്കും
4. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുന്‍പ് ആരംഭിച്ച് 90 മിനിറ്റുളളപ്പോള്‍ ഓണ്‍ലൈനിലെ ചെക്ക് ഇന്‍ അവസാനിപ്പിക്കും.
5. എത്ര ബാഗേജാണോ അനുവദിച്ചിട്ടുളളത് അത് മാത്രം കരുതുക
6. വിസയും ആരോഗ്യ സംബന്ധമായ സാക്ഷ്യപത്രവും ഉണ്ടെന്ന് ഉറപ്പിക്കുക
7. എങ്ങോട്ടാണോ യാത്രപോകുന്നത് ആ രാജ്യം ആവശ്യപ്പെടുന്ന രേഖകളും ഉണ്ടായിരിക്കണം
8. യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി ബാഗേജ് നിക്ഷേപിക്കുക.

കഴിഞ്ഞ നാലുമാസത്തിനിടെ 4.5 ദശലക്ഷം പേരാണ് ഫ്ളൈ ദുബായിലൂടെ യാത്ര ചെയ്തത്. യാത്രാക്കാരുടെ വ‍ർദ്ധിച്ചുവരുന്ന യാത്രാ ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്കുകൂടി ഫ്ളൈ ദുബായ് സർവ്വീസ് ആരംഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.