ചിക്കാഗോ മലയാളി അസോസിയേഷൻ സുവർണ്ണ ജൂബിലിയിൽ സാമൂഹ്യപ്രവർത്തകരെ ആദരിക്കുന്നു

ചിക്കാഗോ മലയാളി അസോസിയേഷൻ സുവർണ്ണ ജൂബിലിയിൽ സാമൂഹ്യപ്രവർത്തകരെ ആദരിക്കുന്നു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ജൂൺ 24 -ാം തിയതി ശനിയാഴ്ച നടക്കുന്ന 50 -ാം വാർഷികത്തോടനുബന്ധിച്ചു സാമൂഹ്യ തലത്തിലും സാംസ്‌കാരിക തലത്തിലും സംഘടനാപരമായും അല്ലാതെയും ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്തവരെ ചിക്കാഗോ മലയാളി അസോസിയേഷൻ പൊതു സമ്മേളനത്തിൽ വച്ച് ആദരിക്കുന്നതാണ്.

ചിക്കാഗോ മലയാളി അസോസിയേഷൻ ഒരു സാമൂഹിക സംഘടനയാണ്. സാമൂഹ്യ നന്മ ചെയ്യുന്ന കാര്യത്തിൽ അസോസിയേഷൻ എന്നും മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു സംഘടനയാണ്. സമൂഹത്തിൽ ഇറങ്ങി ചെന്ന് മനുഷ്യർക്ക് അത്യാവശ്യമായ ജീവിത സാഹചര്യങ്ങൾ തയ്യാറാക്കി കൊടുക്കുന്നതും അവരുടെ പ്രശ്‌നങ്ങളെ പഠിച്ചത് പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതും ജീവിതനിലവാരം ഉയർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് നന്ദി കുറിക്കുന്നതെന്നും സാമൂഹിക നന്മയാണ്. നിർധനരും അശരണരുമായ ആളുകൾക്ക് വേണ്ടി ഏതു തലത്തിൽ നിന്നും പ്രവർത്തിക്കുന്നവർ അംഗീകരിക്കപ്പെടേണ്ടതാണ്.

നമുക്ക് ചെയ്യാൻ സാധിക്കാത്തത് മറ്റു ചിലർ തന്റെ സമയവും സമ്പത്തും ഉപയോഗിച്ച് ചെയ്യുന്നത് സാമൂഹിക പ്രവർത്തിയാണ്. അത് എന്ത് വില കൊടുത്തും അംഗീകരിച്ചേ മതിയാവു.  ചിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലിയിൽ ഇങ്ങനെയുള്ള സാമൂഹികപ്രവർത്തകരെ കണ്ടു പിടിച്ച് അവർക്ക് അംഗീകാരം നൽകുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.