19 മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

19 മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

അബുദാബി; യുഎഇയില്‍ 1254 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 192404 ആയി ഉയർന്നു. 136,132 അധിക ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് 1254 പേരില്‍ കൂടി രോഗ ബാധ സ്ഥിരീകരിച്ചത്. 823 പേർ രോഗമുക്തി നേടിയതോടെ മൊത്തം രോഗമുക്തരാകുന്നവർ 168,129 ആയും ഉയർന്നു. നാല് മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 634 ആണ്. 23641 ആണ് ആക്ടീവ് കേസുകള്‍. യുഎഇയില്‍ ഇതുവരെ 19 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.