നിഖിലിന് എതിരെ കേസ്; അന്വേഷണവുമായി കായംകുളം പൊലീസ് കലിംഗയില്‍

നിഖിലിന് എതിരെ കേസ്; അന്വേഷണവുമായി കായംകുളം പൊലീസ് കലിംഗയില്‍

കൊച്ചി: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം.കോമിന് അഡ്മിഷന്‍ നേടിയ സംഭവത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവ ചുമത്തി കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി കായംകുളം പൊലീസ് റായ്പൂരിലെ കലിംഗ സര്‍വകലാശാലയിലെത്തി. സര്‍വകലാശാല രജിസ്ട്രാര്‍, വിസി എന്നിവരെ കണ്ട അന്വേഷണ സംഘം, ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടി.

സംഭവത്തില്‍ എംഎസ്എം കോളജ് പ്രിന്‍സിപ്പലും മാനേജരും പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രിന്‍സിപ്പലിന്റെയും മാനേജരുടെയും മൊഴിയെടുത്തു.

ഇന്നലെ രാത്രി തന്നെ അന്വേഷണ സംഘം കലിംഗയിലേക്ക് പുറപ്പെട്ടിരുന്നു. കോളജ് അധികൃതര്‍ നല്‍കിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കലിംഗയിലേക്ക് പോയത്. അതേസമയം നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.