ഒമാനില്‍ പിഴകൂടാതെ മടങ്ങാന്‍ അപേക്ഷ നല്‍കിയത് 45000 ലധികം പ്രവാസികള്‍

ഒമാനില്‍ പിഴകൂടാതെ മടങ്ങാന്‍ അപേക്ഷ നല്‍കിയത് 45000 ലധികം പ്രവാസികള്‍

ഒമാൻ: തൊഴില്‍ അനുമതി കാലാവധി അവസാനിച്ച 45000-ത്തിൽ പരം പ്രവാസികൾ പിഴ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി അപേക്ഷകൾ നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനായുളള അവസരമാണിത്.

നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ, ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴ ഒഴിവാക്കി നൽകുമെന്ന് നേരത്തെ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. ഡിസംബർ 31-ന് അവസാനിക്കുന്ന ഈ പ്രത്യേക ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി ഇതുവരെ 45715 പ്രവാസികൾ ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഇത്തരം തൊഴിലാളികൾക്ക് https://www.manpower.gov.om/ManpowerAllEServices/Details/Registration-for-Departure-within-the-Grace-Period-306 എന്ന വിലാസത്തിലൂടെ ഈ വർഷം അവസാനം വരെ രജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.