ദുബായ് സമ്മർ സർപ്രൈസിന് 29 ന് തുടക്കം

ദുബായ് സമ്മർ സർപ്രൈസിന് 29 ന് തുടക്കം

ദുബായ്: ദുബായ് സമ്മർ സർപ്രൈസിന്‍റെ 26 മത് പതിപ്പിന് ജൂണ്‍ 29 ന് തുടക്കമാകും. വേനല്‍ ആരംഭിക്കുക ദുബായ് സമ്മ‍ർ സർപ്രൈസ് ആരംഭിക്കുമ്പോഴാണെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. താമസക്കാരുടെയും സന്ദ‍ർശകരുടെയും ജീവിത നിലവാരം ഉയ‍ർത്തുന്നതിനാണ് ഇത്തവണ ഡിഎസ്എസ് ലക്ഷ്യമിട്ടിരിക്കുന്നത്. ഡിഎസ് എസ് താമസക്കാർക്ക് വേനല്‍ക്കാലത്ത് വിനോദം ഉറപ്പാക്കുമ്പോള്‍ സന്ദർശകർക്ക് പതിവുപോലെ പുതിയ കാഴ്ചകളാണ് സമ്മാനിക്കുക. കഴിഞ്ഞ 25 വ‍ർഷത്തെയും പോലെ ഇത്തവണയും സമ്മ‍ർ സർപ്രൈസ് എല്ലാവരെയും ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈദ് അല്‍ അദ വാരാന്ത്യ അവധിയിലാണ് ഡിഎസ്എസ് ആരംഭിക്കുന്നത്. സംഗീത പ്രതിഭകളായ ഹുസൈന്‍ അല്‍ ജാസ്മിയുടെയും കാദിം അല്‍ സഹീറിന്‍റെയും തല്‍സമയ പരിപാടി കൊക്കൊകോള അരീനയില്‍ ജൂണ്‍ 1 ന് നടക്കും. മുഹമ്മദ് ആല്‍ദോയുടെ പരിപാടി ജൂണ്‍ 2 നാണ്. ഇബ്ന്‍ ബത്തൂത്തിയിലും മിർദിഫ് സിറ്റി സെന്‍ററിലും ജൂണ്‍ 29,30 തിയതികളില്‍ വിവിധ കലാകാരന്മാരുടെ പരിപാടികളും കാണാം.

ദുബായിലെ 3500 ഓളം ഔട്ട്ലെറ്റുകളില്‍ 800 ലധികം ബ്രാന്‍ഡുകള്‍ക്ക് 75 ശതമാനം വരെയാണ് ഡിസ്കൗണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിസ ക്രെഡിറ്റ്- ഡെബിറ്റ് കാ‍ർ‍ഡുകളില്‍ സ്കൈവാർഡ് സൗകര്യമുളളവർക്ക് അഞ്ച് ഇരട്ടി സ്കൈവാർ‍‍ഡ് മൈല്‍സ് ലഭിക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ നിന്ന് 300 ദിർഹത്തിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവർക്ക് 1 മില്ല്യണ്‍ ദിർഹത്തിന്‍റെ നറുക്കെടുപ്പിന്‍റെ ഭാഗമാകാം. മാള്‍ ഓഫ് ദ എമിറേറ്റ്സിലും സിറ്റിസെന്‍ററിന്‍റെ മാല്‍കേഷന്‍ ഷെയ‍ർ സമ്മർ റീവാർഡ്സ് പ്രോഗ്രാം രണ്ട് മുതല്‍ 40 ശതമാനം വരെയാണ് ഷോപ്പിംഗ് പോയിന്‍റുകള്‍ നല‍്കുന്നത്. ഇതുകൂടാതെ ഇനോക് എപ്കോ പെട്രോള്‍ പമ്പുകളില്‍ നിന്നും സൂമില്‍ നിന്നും ഇബിന്‍ ബത്തൂത്ത മാളില്‍ നിന്നും 50 ദിർഹത്തിനോ അതില്‍ കൂടുതലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മെഴ്സിഡെസ് ബെന്‍സ് എ 200 ലഭിക്കാനുളള നറുക്കെടുപ്പിന്‍റെ ഭാഗമാകാം. ഡിഎസ്എസിന്‍റെ ഭാഗമായുളള ജ്വല്ലറികളില്‍ നിന്ന് സ്വ‍ർണം വാങ്ങുമ്പോള്‍ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

എമിറ്റേറിലെ വിവിധ ഹോട്ടലുകളില്‍ കുട്ടികള്‍ക്ക് സൗജന്യതാമസമുള്‍പ്പടെയുളളവയും ഡിഎസ്എസിന്‍റെ ഭാഗമായി നല്‍കുന്നുണ്ട്. ഭക്ഷണത്തിന്‍റെ വൈവിധ്യം ആസ്വദിക്കാനെത്തുന്നവർക്കും ഡിഎസ്എസിന്‍റെ ഭാഗമായി മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. സെപ്റ്റംബർ 3 വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാല ആഘോഷത്തില്‍ പതിവൂപോലെ ഇത്തവണയും വലിയ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.