പട്നയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബി.ആര്‍.എസ് പങ്കെടുക്കില്ല; ചന്ദ്രശേഖര്‍ റാവു ബി.ജെ.പി പാളയത്തിലേക്കെന്ന് സൂചന

പട്നയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബി.ആര്‍.എസ് പങ്കെടുക്കില്ല; ചന്ദ്രശേഖര്‍ റാവു ബി.ജെ.പി പാളയത്തിലേക്കെന്ന് സൂചന

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു ബി.ജെ.പി പാളയത്തിലേക്കെന്ന് സൂചന. തെലുങ്കാനയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അത് കൊണ്ട് തന്നെ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തുകയും കോണ്‍ഗ്രസിനെതിരെ ആക്രമണങ്ങള്‍ നടത്തുകയുമാണ് ചന്ദ്രശേഖര റാവു. തെലുങ്കാനാ രാഷ്ട്ര സമതിയെന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ടി.ആര്‍.എസ് ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) എന്ന് പുനര്‍നാമകരണം ചെയ്ത് ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും കാലുറപ്പിക്കാനുള്ള ശ്രമമാണ്. വെള്ളിയാഴ്ച പട്നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ബി.ആര്‍.എസ് പങ്കെടുക്കില്ല എന്നാണ് അറിയുന്നത്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബി.ആര്‍.എസ് എം.എല്‍.സിയുമായ കെ. കവിതയെ സിബിഐ പ്രതിയാക്കിയിരിക്കുകയാണ്. ബി.ജെ.പിയോടൊപ്പം പോകാന്‍ ചന്ദ്രശേഖര റാവുവിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും ഇതുതന്നെ എന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിയുടെ ബി ടീമാണ് ബി.ആര്‍.എസ് എന്‍.സി.പി നേതാവ് ശരത് പവാര്‍ നേരത്തെ ആരോപിച്ചിരുന്നു.

മോഡി വിരുദ്ധ, കോണ്‍ഗ്രസ് രഹിത സഖ്യത്തിനായി കെ. ചന്ദ്രശേഖര്‍ റാവു ശ്രമിച്ചിരുന്നെങ്കിലും എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണം പ്രതിപക്ഷ ഐക്യനിരയെന്ന് നിര്‍ബന്ധം പിടിച്ചത് കൊണ്ടാണ് ആ ശ്രമം വിജയിച്ചിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.